ബത്തേരി എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍.തൃശൂര്‍ ചാവക്കാട് ആലയ്ക്കല്‍പറമ്പില്‍ സുബീഷ് (38), മുല്ലശ്ശേരി കരുമാത്തിയില്‍ മോഹനന്‍ (52) എന്നിവരാണ് പിടിയിലായത്.കുപ്പാടി നാലാംമൈല്‍ ഭാഗത്തുനിന്ന് പിടികൂടിയ സുബീഷിന്റെ പക്കല്‍ നിന്ന് 600 ഗ്രാം കഞ്ചാവും കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്തുനിന്ന് പിടികൂടിയ മോഹനന്റെ പക്കല്‍ നിന്ന് 500 ഗ്രാം കഞ്ചാവും എക്‌സൈസ് പിടിച്ചെടുത്തു.ഇരുവര്‍ക്കുമെതിരെ എന്‍.ഡി.പി.എസ്. വകുപ്പുപ്രകാരം അറസ്റ്റു രേഖപ്പെടുത്തി. എക്സൈസ്സ് ഇന്‍സ്പെക്ടര്‍ കെ.ബി. ബാബുരാജ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിക്കോളാസ് ജോസ്, മാനുവനല്‍ വിന്‍സണ്‍, എ.എസ്. അനീഷ്, എം.എസ്. ബിനീഷ്, ബി. സുധീഷ് എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.