ആനക്കൊമ്പുമായി അഞ്ചംഗസംഘം വനം വകുപ്പിന്റെ പിടിയില്‍.
മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് കര്‍ണ്ണാടകയില്‍ നിന്ന് വില്‍പ്പനക്കായി എത്തിച്ച 10 വര്‍ഷം പഴക്കമുള്ള ആനക്കൊമ്പും, വയനാട്ടുകാരായ രണ്ട് പേരേയും കര്‍ണ്ണാടക സ്വദേശികളായ 3 പേരെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയിലെടുത്തു.പ്രതികളെ മാനന്തവാടി ഡിഎഫ്ഒ ഓഫീസില്‍ ചോദ്യം ചെയ്ത് വരികയാണ്, കൂടുതല്‍ അന്വേഷണത്തിനായി ജില്ലയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ണ്ണാ ട ക യിലേക്ക് തിരിച്ചിട്ടുണ്ട്, കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന