അനുമോദനവും സ്വീകരണവും നല്‍കി
ജനുവരി 4,5,6 തീയ്യതികളില്‍ വെസ്റ്റ് ബംഗാളില്‍ നടന്ന നാഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധീകരിച്ച് വയനാട് ജില്ലയില്‍ നിന്നും പങ്കെടുത്ത 15 വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കിയ അധ്യാപകനും രക്ഷിതാക്കള്‍ക്കും അനുമോദനവും സ്വീകരണവും നല്‍കി. മാനന്തവാടി വയനാട് ജില്ലാ സ്‌കൗട്ട് & ഗൈഡ് ഭവനില്‍ നടന്ന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ പ്രഭാകരന്‍ മാസ്റ്റര്‍ യോഗം ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലാ സ്‌കൗട്ട് & ഗൈഡ് സെക്രട്ടറി സതീഷ് ബാബു അധ്യക്ഷത വഹിച്ചു.