കൃഷ്ണഗിരി രഞ്ജി ട്രോഫി ക്രിക്കറ്റ് കേരളം രണ്ടാം ദിവസം രണ്ടാം ഇന്നിംഗിസില്‍ 171 ന് എല്ലാവരും പുറത്ത്. ഗുജറാത്തിന് 195 റണ്‍സിന്റെ വിജയ ലക്ഷ്യം. ഗുജറാത്തിന്റെ അക്‌സര്‍ പട്ടേല്‍, ആര്‍.ബി കലാറിയ എന്നിവരുടെ മികച്ച ബൗളിംഗാണ് ഗുജറാത്തിന് തുണയായത്. ഇരുവരും ചേര്‍ന്ന് മൂന്ന് വിക്കറ്റുകള്‍ നേടി. വലിയൊരു ലീഡ് നില ലക്ഷ്യം വെച്ച് ഇറങ്ങിയ കേരളത്തിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റുകള്‍ നഷ്ടമായി. കേരളത്തിന് വേണ്ടി സിജോമോന്‍ ജോസഫ് 56 റണ്‍സും ജലാജ് സക്‌സേന 44 റണ്‍സും നേടി. ഇന്ന് രാവിലെ 4 വിക്കറ്റ് നഷ്ടത്തില്‍ 97 റണ്‍സിന് കളി തുടങ്ങിയ ഗുജറാത്തിന് 162 റണ്‍സില്‍ എല്ലാവരും പുറത്തായി. കേരളത്തിന് വേണ്ടി സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, എന്നിവരുടെ മികച്ച ബൗളിംഗ് പ്രകടനമാണ് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.