ജി.എസ്.ടിക്ക് സെസ്, വ്യാപാര മേഖലയെ തകര്‍ക്കും- ടി.നസിറുദ്ദീന്‍

0

കല്‍പ്പറ്റ: ചരക്ക് സേവന നികുതിക്ക് പുറമെ സെസ് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നിലപാട് വ്യാപാരികള്‍ അംഗീകരിക്കില്ല. പ്രളയത്തെ തുടര്‍ന്ന് തകര്‍ച്ച നേരിടുന്ന വ്യാപാര മേഖലയെ വീണ്ടും തകര്‍ക്കുന്നതിന് സെസ് കാരണമാകും. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018ലെ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ അമിത താല്‍പര്യം കാണിച്ച സര്‍ക്കാര്‍ 2006 ലെ വാടക കുടിയാന്‍ പ്രശ്‌നത്തിലെ സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ താല്‍പര്യം കാണിച്ചില്ലെങ്കില്‍ സംഘടനാ ശക്തമായ സമരവുമായി മുന്നോട്ട് പോകും. സമരത്തിന്റെ ആദ്യഘട്ടമായി വ്യാപാരി വ്യവസായി യൂത്തിന്റെ ബ്ലൂ വാളണ്ടിയേഴ്‌സ് രാജ്ഭവനിലേക്ക് ഉപരോധസമരം നടത്തും. മാലിന്യം സംസ്‌കാരിക്കാനുളള തദ്ദേശസ്വയഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍ വ്യാപാരികളില്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ല. പ്രളയത്തില്‍ കടയും സാധനങ്ങളും നഷ്ടപ്പെട്ടവ്യാപാരികള്‍ക്ക് പുനരധിവാസ പാക്കേജ് ഉടനെ നടപ്പിലാക്കണമെന്നും ടി.നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മിറ്റി നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡണ്ട് കെ.കെ. വാസുദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. സേതുമാധവന്‍, ഒ.വി വര്‍ഗ്ഗീസ്, ഇ.ഹൈദ്രൂ, നൗഷാദ് കാക്കവയല്‍, കെ.ഉസ്മാന്‍, ജോജിന്‍.ടി. ജോയി, സി.വി.വര്‍ഗ്ഗീസ്, കമ്പ അബ്ദുള്ളഹാജി, ഡോ. മാത്യൂ തോമസ്, വിജയന്‍ കുടിലില്‍, മുജീബ് ചുണ്ട, എം.വി.സുരേന്ദ്രന്‍, പി.വി മഹേഷ്, കെ.കെ അമ്മദ് ഹാജി, കെ. കുഞ്ഞിരായിന്‍ഹാജി, പി.വൈ. മത്തായി, ഇ. ടി. ബാബു, കുഞ്ഞുമോന്‍ മീനങ്ങാടി, റഷീദ് അമ്പലവയല്‍, ഉണ്ണി കല്‍പ്പറ്റ, മുനീര്‍ നെടുങ്കണ, ശ്രീജ ശിവദാസ്, സിജിത്ത് , അഷ്‌റഫ് കൊട്ടാരം, നെജീബ് പൂങ്ങാടന്‍, സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!