ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കള്‍ പിടിയില്‍. തിരൂര്‍, എ.പി അങ്ങാടി, പൂക്കയില്‍ വീട്ടില്‍, പി. ഷെബിന്‍ (26), തിരൂര്‍, ബി.പി അങ്ങാടി, താലെക്കര വീട്ടില്‍, ടി.ബി. ഹനീഫ(38) എന്നിവരെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം മുത്തങ്ങ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. 7.62 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു.എസ്.ഐ സി.എം. സാബു, സി.പി.ഓ അനിത്ത് കുമാര്‍, സുജിത്ത് എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.