നവീകരിച്ച അരപ്പറ്റ നോവ ഫുട്‌ബോള്‍ മൈതാനം ഉദ്ഘാടനം ചെയ്തു

0

നവീകരിച്ച അരപ്പറ്റ നോവ ഫുട്‌ബോള്‍ മൈതാനത്തിന്റെ ഔപചാരിക ഉദ്ഘാടനം അഡ്വ.ടി.സിദ്ദിഖ് എം.എല്‍.എ നിര്‍വ്വഹിച്ചു.5 ലക്ഷത്തോളം രൂപ ചിലവഴിച്ച് നോവ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്‍കൈയെടുത്താണ് ദേശീയ തല മത്സരങ്ങള്‍ നടത്താന്‍ കഴിയും വിധത്തില്‍ ഗ്രൗണ്ടിനെ പ്രകൃതിദത്ത പുല്‍ മൈതാനമാക്കി നവീകരിച്ചത്.ചടങ്ങില്‍ എച്ച്.എം.എല്‍.അരപ്പറ്റ എസ്റ്റേറ്റ് ജനറല്‍ മാനേജര്‍ അബ്രഹാം തരകന്‍ മുഖ്യാതിഥിയായിരുന്നു.ക്ലബ്ബ് പ്രസിഡന്റ് ടി.പി.ബഷീര്‍ അധ്യക്ഷനായിരുന്നു.ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം.മധു,കെ.റഫീഖ്,ബ്ലോക്ക് ഡിവിഷന്‍ അംഗം ജഷീര്‍ പള്ളിവയല്‍,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആര്‍.ഉണ്ണികൃഷ്ണന്‍,ഇ.വി.ശശിധരന്‍,കെ.വി.ഫൈസല്‍ ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!