അല്‍ഐന്‍ ഇന്‍കാസിന്റെ നേതൃത്വത്തില്‍ ഓണോത്സവം 2023 ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വിവിധ കലാപരിപാടികളോടെ വിപുലമായി സംഘടിപ്പിച്ചു . എഐസിസി മെമ്പറും കാസര്‍ഗോഡ് എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു.
സാംസ്‌കാരിക യോഗത്തില്‍ ഇന്‍കാസ് ആക്ടിങ് പ്രസിഡന്റ് സലിം വെഞ്ഞാറമൂട് , പ്രസിഡന്റ് ഫൈസല്‍ തഹാനി , ജനറല്‍ സെക്രട്ടറി സന്തോഷ് പയ്യന്നൂര്‍ , ട്രെഷര്‍ സെയ്ഫുദ്ദിന്‍ ബത്തേരി , ഐ എസ് സി പ്രസിഡന്റ് ജിമ്മി(കുട്ടി), ഐ.സ്.സി സെക്രട്ടറി മണികണ്ഠന്‍ നെയ്യാറ്റിന്‍കര , ഐ.എസ്.സി ട്രഷര്‍ സാദിഖ് ഇബ്രാഹിം , അഷ്റഫ് പള്ളിക്കണ്ടം , ഇ.കെ. സലാം , ഡോ: ഷാഹുല്‍ ഹമീദ് ,ബെന്നി വര്‍ഗീസ് , മുസ്തഫ വട്ടപറമ്പില്‍ , മുബാറക് മുസ്തഫ എന്നിവര്‍ സംസാരിച്ചു . ഓണോത്സവത്തിന്റെ ഭാഗമായി 1500 പേര്‍ക്ക് ഇന്‍കാസ് അല്‍ ഐന്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കിയിരുന്നു . തുടര്‍ന്നു വിവിധ കലാപരിപാടികള്‍ അരങ്ങേറി . ഓണപ്പാട്ടും, തിരുവാതിരയും ,കുട്ടികളുടെ പാട്ടുകളും , ഗാനമേളയും. ഓണക്കളികളും എല്ലാം ഓണോത്സവത്തിനു ദൃശ്യ വിരുന്നൊരുക്കി . കുടുംബങ്ങള്‍ക്കായി അത്തപ്പൂക്കള മത്സരം. പായസ മത്സരം എന്നിവയും നടത്തി . അര്‍ജില്‍ മലപ്പുറം, റെജി കൊട്ടാരക്കര ,ഹംസു പാവറട്ടി , ഷൈജു മുഹമ്മദ് , തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി .വേദിയില്‍ ഇന്‍കാസ് സ്‌പോര്‍ട്‌സ് വിങ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഫുട്ബോള്‍ സീസണ്‍ 2 ലോഗോ എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പ്രകാശനം ചെയ്തു .