പടിഞ്ഞാറത്തറയില്‍ ഇടിമിന്നലേറ്റ് വീടിന്റെ സിറ്റൗട്ടിലെ തറ തകര്‍ന്നു. മതിലിനോട് ചേര്‍ന്ന് ഗര്‍ത്തവും രൂപപ്പെട്ടു. പടിഞ്ഞാറത്തറഞേറലേരി ചക്കര കുഞ്ഞബ്ദുള്ളയുടെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് സംഭവം. വീട്ടുകാര്‍ ഹാളില്‍ ഇരിക്കുമ്പോഴായിരുന്നു സംഭവം. വലിയ ശബ്ദം കേട്ട് പുറത്തേക്ക് ഓടിയെത്തിയപ്പോള്‍ വലിയ തീനാളം കണ്ടതായി വീട്ടുകാര്‍ പറയുന്നു.
അതേസമയം തന്നെ വീട്ടിലേക്കുള്ള വൈദ്യുത ബന്ധം പൂര്‍ണ്ണമായും നിലച്ചു. തുടര്‍ന്ന് മെയിന്‍ സ്വിച്ച് ബോര്‍ഡ് പരിശോധിച്ചപ്പോള്‍ ഫ്യൂസ് വയറുകളും കത്തിക്കരിയ നിലയിലായിരുന്നു. രാവിലെ കെഎസ്ഇബി അധികൃതര്‍ വീട്ടിലെത്തി പരിശോധന നടത്തി. വാര്‍ഡ് മെമ്പര്‍ നൗഷാദും സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. വൈദ്യുതി ബന്ധം പുനസ്ഥാപിച്ചാല്‍ മാത്രമേ വീട്ടിലെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചോ എന്ന് തിരിച്ചറിയാന്‍ കഴിയു. ബന്ധപ്പെട്ട അധികാരികള്‍ ഇടപെട്ട് വീടിനുണ്ടായ നഷ്ടം നികത്തണം എന്നാണ് വീട്ടുകാരുടെ ആവശ്യം.