ഐഎല്‍ഒ -ബിഎംഎസ് സംയുക്ത പരിശീലന ക്യാമ്പ് സംഘടിപ്പിക്കും.

0

തേയില, കാപ്പി പ്ലാന്റേഷനുകളിലെ തൊഴിലാളികളുടെ ഒക്കുപേഷന്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത്, ജെന്‍ഡര്‍ ഇക്വാലിറ്റി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും, ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) കേരളവും സംയുക്തമായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളിലായി കല്‍പ്പറ്റ ഗ്രീന്‍ ഗേറ്റ്‌സില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട തൊഴിലുടമ-തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ക്കായി പരിശീലന ക്യാമ്പ് നടത്തുമെന്ന് പ്രോജക്ട് ജില്ലാ കോ- ഓര്‍ഡിനേറ്ററും പ്ലാന്റേഷന്‍ മസ്ദൂര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ പികെ മുരളീധരന്‍ അറിയിച്ചു.

 

ഭാരതത്തില്‍ അസാം, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ പ്ലാന്റേഷന്‍ സംസ്ഥാനങ്ങളെയാണ് ഐ എല്‍ ഒ തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ഇടുക്കി,വയനാട് ജില്ലകളാണ് ഐ എല്‍ ഒ ഇതിനായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. വയനാട് ജില്ലയിലെ വൈത്തിരി, മാനന്തവാടി താലൂക്കുകള്‍ കേന്ദ്രീകരിച്ച് രൂപീകരിച്ചിട്ടുള്ള 60 ക്ലസ്റ്റര്‍ കമ്മിറ്റികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 60 പ്രതിനിധികള്‍ക്കാണ് പരിശീലനം നല്‍കുന്നത്. വയനാട് ജില്ലയില്‍ ആദ്യമായാണ് തോട്ടം വ്യവസായത്തിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും, ആരോഗ്യവും, ലിംഗ സമത്വവും ഉറപ്പുവരുത്തുന്ന തിനായുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഈ പ്രോജക്ടിലൂടെ തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ചയാകുന്നതിനും, കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കുവാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!