താമരശ്ശേരി ചുരത്തില്‍ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും

0

താമരശ്ശേരി ചുരത്തില്‍ അവധി ദിവസങ്ങളിലും ശനി, ഞായര്‍ ദിവസങ്ങളിലും വലിയ ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. കോഴിക്കോട് ,വയനാട് ജില്ലകളിലെ കലക്ടര്‍മാരും ജില്ലാ പോലീസ് മേധാവി മാരും തുടര്‍ നടപടികള്‍ സ്വീകരിച്ച് ഉത്തരവിറക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ ചുരത്തില്‍ കുടുങ്ങുന്ന മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍ പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!