സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി
സ്വകാര്യബസ് ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. സ്വകാര്യബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തി. ഇന്ന് വൈകുന്നേരം നാലേകാലിന് മാനന്തവാടി മുന്‍സിപ്പല്‍ ബസ്റ്റാന്റിലാണ് വിദ്യാര്‍ഥികളും തൊഴിലാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്. അതിനിടയില്‍ വിദ്യാര്‍ഥികള്‍ നിരവില്‍പുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാഞ്ഞായി ബസിലെ ഡ്രൈവര്‍ വിഷ്ണുവിനെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു. തുടര്‍ന്ന് അഞ്ചരയോടെ പൊലീസിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സ്വകാര്യബസ് തൊഴിലാളികള്‍ സമരം പിന്‍വലിക്കുകയായിരുന്നു.