പശ്ചിമേഷ്യയിലെ യുദ്ധത്തിനും ഭീകരതക്കുമെതിരെ ബത്തേരി രൂപതയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സമാധാന സന്ദേശ റാലി നടത്തി. യുദ്ധവും ഭീകരതയും ഒന്നിനും പരിഹാരമല്ലെന്നും ഇതിലൂടെ മനുഷ്യജീവന് ഹാനിയും ലോകസമാധാനത്തിന് നഷടമാണ് സംഭവിക്കുന്നതെന്ന സന്ദേശം വിളിച്ചോതുന്ന പ്ലക്കാര്‍ടുകളും ഏന്തി വിദ്യാര്‍ത്ഥി സമൂഹം റാലിയില്‍ അണിചേര്‍ന്നു. സമാധാന റാലി മാര്‍ ബസേലിയോസ് കോളേജില്‍ നിന്നും ആരംഭിച്ച് ബത്തേരി സ്വതന്ത്ര മൈതാനിയില്‍ അവസാനിച്ചു..രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ അല്‍ഫോന്‍സാ കോളേജ് , മാര്‍ ബേലിയോസ് ബിഎഡ് കോളേജ്, ഐടെക് കോളേജ് എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിചേര്‍ന്നു. റാലിയില്‍ ബത്തേരി രൂപത അധ്യക്ഷന്‍ അഭിവന്ദ്യ ഡോ.ജോസഫ് മാര്‍ തോമസ് പിതാവ് മുഖ്യ സന്ദേശം നല്‍കി.ബത്തേരി മുന്‍സിപ്പാലിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ശ്രീമതി എല്‍സി പൗലോസ് , ശ്രീ പി എം ജോയ് , ശ്രീ. അയ്യൂബ് ശ്രീമതി വല്‍സാ ജോസ് ശ്രീമതി രാധാ രവീന്ദ്രന്‍ ശ്രീ അസീസ് എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാരായ ഡോക്ടര്‍ അനില്‍കുമാര്‍ ശ്രീ ബിനോജ് ടി ശ്രീമതി ജൂലി ഉതപ്പ് ശ്രീ ജോര്‍ജ് ശ്രീ ബിനു ആന്റണി എന്നിവരും അധ്യാപകരും റാലിക്ക് നേതൃത്വം നല്‍കി.രൂപതയിലെ വൈദികര്‍ സന്യസ്ഥര്‍ അല്മായര്‍ പൊതുജനങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു.
Sign in
Sign in
Recover your password.
A password will be e-mailed to you.