യുവാവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍

0

കണിയാമ്പറ്റ കരണിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍

എറണാകുളം നോർത്ത് പറവൂർ സ്വദേശിയും കാപ്പ കേസിൽ നാടുകടത്തിയ പ്രതിയുമായ കണ്ടാരത്ത് വീട്ടിൽ അഹമ്മദ് മസൂദ്, നോര്‍ത്ത് പറവൂര്‍ സ്വദേശികളായ കൊക്കർണി പറമ്പ് അഷ്ബിന്‍, കൊക്കർണി പറമ്പ് ശരത്, കബ്ലക്കാട് സ്വദേശിയായ കലം പറമ്പിൽ ഫഹദ് എന്നിവരാണ് പിടിയിലായത്

ദുബൈയില്‍ നിന്ന് കടത്തിയ സ്വര്‍ണം കവര്‍ന്നതിന്‍റെ പ്രതികാരമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയാണ് കരണി സ്വദേശി അഷ്കര്‍ അലിയെ വീടിനുള്ളിൽ കയറി വെട്ടിപരിക്കേൽപ്പിച്ചത്.തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനായി സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതികളിൽ 4 പേർ പോലീസ് പിടിയിലാകുന്നത്.വിദേശത്ത് നിന്ന് ലഭിച്ച ക്വട്ടേഷനെന്നാണ് പ്രതികള്‍ പൊലീസിന് നൽകിയ മറുപടിയെന്നാണ് ലഭ്യമായ വിവരം. DYSP അബ്ദുൾ ഷെരീഫ്, സുൽത്താൻ ബത്തേരി സ്റ്റേഷൻ ഓഫീസർ എം.എ സന്തോഷ്, മീനങ്ങാടി സ്‌റ്റേഷൻ ഓഫീസർ ബിജു ആൻറണി, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു എറണാകുളത്ത് നിന്ന് പ്രതികളെ പിടികൂടിയത്.

Leave A Reply

Your email address will not be published.

error: Content is protected !!