നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

0

കുപ്പാടിത്തറ കൊച്ചേട്ടന്‍ കവലയില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.കുപ്പാടിത്തറ സ്വദേശി കമ്പ മൊയ്തീന്‍ (60) ആണ് മരിച്ചത്. പലചരക്ക് കടയും, ചിക്കന്‍ സ്റ്റാളും നടത്തുന്ന ഇദ്ദേഹം കട അടച്ച് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. പന്നി ഫാമിലേക്ക് തീറ്റയെടുക്കാന്‍ വന്ന ഗുഡ്‌സ് ജീപ്പ്
സമീപത്തെ കടയിലേക്ക് ഇടിച്ചുകയറി സമീപത്തെ വീട്ടിലേക്ക് മറിഞ്ഞു. അപകടം അല്‍പ്പംമുന്‍പ്.കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളു.

 

Leave A Reply

Your email address will not be published.

error: Content is protected !!