പുല്‍പ്പള്ളി കല്ലുവയല്‍ കതവാക്കുന്നില്‍ തെക്കേക്കര വീട്ടില്‍ അമല്‍ദാസ്(22) കോടാലികൊണ്ട് തലക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിലാണ് പിതാവ് ശിവദാസനെ (55) പൊലീസ് കസ്റ്റഡിയിലെടുത്തത്.അമല്‍ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ മുതല്‍ തന്നെ ശിവദാസനായി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. ബത്തേരി ഡി വൈ എസ് പി അബ്ദുള്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘം തിരച്ചില്‍ നടത്തിവരുന്നതിനിടെയാണ് പുല്‍പ്പള്ളി ഷെഡ് കേളക്കവല ഭാഗത്ത് നിന്നും വൈകിട്ടോടെ ഇയാള്‍ പിടിയിലാകുന്നത്. ശിവദാസനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ശിവദാസനും ഭാര്യ സരോജിനിയും തമ്മില്‍ കുടുംബ വഴക്ക് ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് സരോജിനിയും, മകള്‍ കാവ്യയും കബനിഗിരിയിലെ സരോജിനിയുടെ വീട്ടിലായിരുന്നു സംഭവം നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ അമല്‍ദാസ് അമ്മയെയും സഹോദരിയെയും ഫോണില്‍ വിളിച്ചുകൊണ്ടിരിക്കെപിതാവുമായി വാക്കേറ്റമുണ്ടാകുകയും ഫോണിലൂടെ അലര്‍ച്ച കേട്ടതിനെ തുടര്‍ന്ന് സഹോദരി കാവ്യ അയല്‍വാസികളെ വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വീട്ടിലെത്തിയപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ അമലിനെ കണ്ടെത്തിയത്. ആക്രമിക്കാനുപയോഗിച്ച കോടാലി മുറ്റത്ത് കിടക്കുന്നുണ്ടായിരുന്നു. സംഭവ ശേഷം ശിവദാസനെ കാണ്‍മാനില്ലായിരുന്നു. ഡോഗ് സ്‌ക്വാഡും, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അമല്‍ദാസ് മൃതദേഹം വൈകിട്ടോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Sign in
Sign in
Recover your password.
A password will be e-mailed to you.