അംഗന്‍വാടി നിയമന ക്രമക്കേട് :മഹിളാ കോണ്‍ഗ്രസ് സമരത്തിലേക്ക്.
വെള്ളമുണ്ട പഞ്ചായത്തില്‍ അംഗന്‍വാടി നിയമന ക്രമക്കേട് മഹിളാ കോണ്‍ഗ്രസ് സമരത്തിലേക്ക്.സമരത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.വെള്ളമുണ്ട പഞ്ചായത്തിലെ അംഗനവാടികളിലെ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളിലേക്കുള്ള റാങ്ക് ലിസ്റ്റില്‍ അനര്‍ഹരെ ഉള്‍പ്പെടുത്തുകയും ദിവസ വേതനത്തിന് വര്‍ഷങ്ങളോളം ജോലി ചെയ്തവരെയും പാവങ്ങളും ദുര്‍ബല വിഭാഗക്കാരുമായവരെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചുമാണ് വെള്ളമുണ്ട മണ്ഡലം മഹിളാ കോണ്‍ഗ്രസ്സ് സമരം പരിപാടികള്‍ ആരംഭിച്ചത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ഉപദേശക സമിതി അംഗം ചിന്നമ്മ ജോസ്, ഉദ്ഘാടനം ചെയ്തു. എം ലതിക അധ്യക്ഷയായിരുന്നു. ഷൈജി ഷിബു, കെ.ആര്‍.പുഷ്പ, വല്‍സമ്മ കപ്യാര്‍മല, ലളിതബാബു, ടി കെ മമ്മൂട്ടി, പിടി ജോയ് തുടങ്ങിയവര്‍ സംസാരിച്ചു.