പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സബ് ജൂനിയര്‍ ജില്ലാ ഹാന്‍ഡ് ബോള്‍ ചാമ്പ്യന്‍ഷിപ്പ ്സംഘടിപ്പിച്ചു. പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.ബാലന്‍ ഉദ്ഘാടനം ചെയ്തു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മെമ്പര്‍ എഡി ജോണ്‍ അധ്യക്ഷനായിരുന്നു. ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ക്രിസ്‌പ്പോപനമരം എ ടീം ചാമ്പ്യന്മാരായി.ജിഎച്ച്എസ്എസ് തരിയോട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജിഎച്ച്എസ്എസ് പടിഞ്ഞാറത്തറ ഒന്നാം സ്ഥാനവും, ക്രസ്‌പോ പനമരം രണ്ടാം സ്ഥാനവും നേടി.
പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എ ജോസ് വിജയികള്‍ക്ക് ട്രോഫി നല്‍കി. പെണ്‍കുട്ടികളുടെ നാലു ടീമും, ആണ്‍കുട്ടികളുടെ എട്ടു ടീമുമാണ് ജില്ലാ മത്സരത്തില്‍ പങ്കെടുത്തത്. ഈ മത്സരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന മത്സരത്തിനുള്ള കുട്ടികളെ തിരഞ്ഞെടുക്കുന്നത്. ഈ മാസം 21,22, 23 തീയതികളില്‍ തൃശ്ശൂര്‍ അന്നനാട് സ്‌കൂളില്‍ വച്ചാണ് സംസ്ഥാന മത്സരം.