ചരസുമായി യുവാക്കള്‍ പിടിയില്‍
വാഹന പരിശോധനക്കിടെ ചരസുമായി യുവാക്കളെ മുത്തങ്ങ പൊലിസ് എയിഡ് പോസ്റ്റില്‍ അധികൃതര്‍ പിടികൂടി. കോഴിക്കോട് വെസ്റ്റ്ഹില്‍ റോഡ് ഹൗസ് അര്‍ഷാദ് (30), പടനിലം മുഹമ്മദ് സലിം ബിന്യാമി (30) എന്നിവരാണ് പിടിയിലായത്. കര്‍ണാടകയില്‍ നിന്ന് വരുകയായിരുന്ന ഇവരില്‍ നിന്ന് 27 ഗ്രാം ചരസ് കണ്ടെടുത്തു. എസ്.ഐ കെ.വി ശശികുമാറിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.