മേപ്പാടി കുന്നമ്പറ്റയിലെ വീട് കുത്തിത്തുറന്ന് ഒന്നര പവന്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ച സംഭവത്തിലെ പ്രതി കോട്ടവയല്‍ സ്വദേശി മനു ആണ് പോലീസ് കസ്റ്റഡിയില്‍ നിന്ന് ഓടി രക്ഷപെട്ടത്. മോഷണം നടന്ന വീട്ടില്‍ ഇന്നലെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതി അടുത്തുള്ള കാപ്പിത്തോട്ടത്തിലൂടെ ഓടി മറയുകയായിരുന്നു. തുടര്‍ന്ന് പോലീസ് വ്യാപകമായി തെരച്ചില്‍ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മറ്റ് സ്റ്റേഷനുകളിലേക്ക് വിവരങ്ങള്‍ കൈമാറി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.