രണ്ട് ലക്ഷം രൂപയില്‍ കൂടുതല്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങളുമായി യാത്ര ചെയ്യുമ്പോള്‍ ഇ-വേ ബില്‍ വേണമെന്ന ജി.എസ്.ടി. കൗണ്‍സില്‍ തീരുമാനം അപ്രായോഗികമാണെന്ന് കല്‍പ്പറ്റയില്‍ ചേര്‍ന്ന ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടുനിയമം നടപ്പാക്കിയാല്‍ അഞ്ചു പവന്റെ സ്വര്‍ണാഭരണം ധരിച്ച് യാത്ര ചെയ്യുന്ന സാധാരണക്കാരും ഇ-വേ ബില്ലുമായി നടക്കേണ്ട സാഹചര്യമാണ് സംജാതമാകുന്നതെന്നും യോഗം വിലയിരുത്തി.സമ്മേളനം അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
.കൂടാതെ സ്വര്‍ണ്ണക്കട്ടികള്‍ കമ്പികളാക്കി മാറ്റുന്നതിനും, ഡിസൈന്‍ ചെയ്യുന്നതിനും, വിളക്കി ചേര്‍ക്കുന്നതിനും, പോളീഷിങ്ങിനും മറ്റുമായി വ്യാപാരികള്‍ക്ക് പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോകേണ്ടി വരുമ്പോഴും പലതവണ ഇ-വേ ബില്ലുകള്‍ എടുക്കേണ്ടതായി വരും. അതോടൊപ്പം സ്വര്‍ണാഭരണങ്ങള്‍ കൊണ്ടുപോകുന്ന വാഹനത്തിന്റെ നമ്പറും, പോകുന്ന റൂട്ടും,എത്തേണ്ട സ്ഥലവും വളരെ കൃത്യമായി രേഖപ്പെടുത്തി ഇ-വേ ബില്‍ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്യുമ്പോള്‍ വലിയ മൂല്യമുള്ള സ്വര്‍ണ്ണം കൊണ്ടുപോകുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുകയും, കൊണ്ടുപോകുന്ന വ്യക്തിയുടെ ജീവനു ഭീഷണിയും ഉണ്ടാകുമെന്നതാണ് വസ്തുത.എകെജിഎസ്എംഎ വയനാട് ജില്ലാ പ്രസിഡണ്ട് മാത്യു മത്തായി ആതിര അധ്യക്ഷനായിരുന്നു. എകെജിഎസ്എംഎ സംസ്ഥാന പ്രസിഡണ്ട് ജസ്റ്റിന്‍ പാലത്ര മുഖ്യപ്രഭാഷണം നടത്തി , സംസ്ഥാന ജനറല്‍ സിക്രട്ടറി രാജന്‍ തോപ്പില്‍ കെ.എം ജലീല്‍ , മൊയ്തു എരമംഗലത്ത് , സക്കീര്‍ ഇഖ്ബാല്‍,ഹാരിസ് മലബാര്‍,സിദ്ദീഖ് സിന്ദൂര്‍,കെ.പി ദാമോദരന്‍,ബാബു അനുപമ , ഷാനു മലബാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.