ആദിവാസി വയോധികന് മര്‍ദ്ദനം: പ്രതികളെ പിടികൂടാതെ പൊലീസ് 

0

ഒറ്റയ്ക്ക് താമസിക്കുന്ന ആദിവാസി വയോധികന് ക്രൂര മര്‍ദനമേറ്റ് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് പരാതി.നെന്മേനി അമ്പുകുത്തി ആശാരിമൂല ചിമ്പനെയാണു സെപ്റ്റംബര്‍ 1-ാം തിയ്യതി വീട്ടില്‍ ക്രൂര മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്.പ്രതികളെ എത്രയും വേഗം കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്പുകുത്തി പട്ട്യായമ്പം കോളനിയിലുള്ളവര്‍ പ്രതിഷേധ യോഗം ചേര്‍ന്നു.പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

Leave A Reply

Your email address will not be published.

error: Content is protected !!