റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി

0

അത്യാധുനിക സൗകര്യങ്ങളോടെ ബത്തേരിയില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഉദ്ഘാടനത്തിനൊരുങ്ങി. മൂന്ന് കോടി 90 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നാളെ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും.ശീതകരിച്ച രണ്ട് സ്യൂട്ട് മുറികള്‍ ഉള്‍പ്പടെ ആറ് മുറികള്‍, 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാള്‍, രണ്ട് സ്റ്റാഫ് റൂമുകള്‍, ഡൈനിംഗ് ഹാള്‍, അടുക്കള, ടോയ്ലറ്റ് സംവിധാനം, കാര്‍പോര്‍ച്ചുകള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ആധുനിക രീയിയിലാണ് വിശ്രമ മന്ദിരം നിര്‍മ്മിച്ചത്.

3 കോടി 90 ലക്ഷം രൂപ ചെലവഴിച്ച് 953 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഇരുനിലകളിലായാണ് റെസ്റ്റ് ഹൗസ് നിര്‍മ്മാണം പൂര്‍ത്തീകിരിച്ചിരിക്കുന്ന്ത്. 1958ല്‍ മൂന്ന് മുറികളോടുകൂടി ആരംഭിച്ച പഴയ വിശ്രമമന്ദിരം നിന്നിടത്താണ് പുതിയ റെസ്റ്റ് ഹൗസ് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ചിരിക്കുന്നത്. ചടങ്ങില്‍ എം.എല്‍.എ ഐ. സി ബാലകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. നഗരസഭ ചെയര്‍മാന്‍ ടി.കെ രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.അസൈനാര്‍, വിവിധ തദ്ദേശ സ്വംയഭരണ സ്ഥാപന അദ്ധ്യക്ഷന്മാര്‍, പൊതുമാരാമത്ത് കെട്ടിടവിഭാഗം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!