വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദുരിതയാത്രയ്ക്ക് വിട
വെള്ളമുണ്ട കെല്ലൂര്‍ വാര്‍ഡിലെ കാരാട്ട്ക്കുന്ന് അങ്കണ്‍വാടി റോഡിന് ശാപമോക്ഷം.ജില്ലാ പഞ്ചായത്തിന്റെ 17 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച റോഡ്
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റംല മുഹമ്മദ് അധ്യക്ഷയായിരുന്നു. വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ദുരിതയാത്രയ്ക്ക് പരിഹാരമായതിന്റെ സന്തോഷത്തിലും ആഹ്ലാദത്തിലുമാണ് പ്രദേശവാസികള്‍.
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗം തോമസ് പൈനാടത്ത്,നജുമുദ്ധീന്‍ കെ.സി.കെ, ഷമീം വെട്ടന്‍, യാസിര്‍ ഇ. കെ,ഇബ്രാഹിം പി, അസീസ് കെ,റസാഖ്. കെ, മമ്മൂട്ടി സഖാഫി,റോയ് മുണ്ടങ്ങാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഉദ്ഘാടന ചടങ്ങില്‍ നാട്ടുകാരുടെ വന്‍ പങ്കാളിത്തമാണുണ്ടായത്.നാട്ടുകാര്‍ക്കും യാത്രകാര്‍ക്കും പായസം വിതരണം ചെയ്ത്‌കൊണ്ട് റോഡ് സമര്‍പ്പണത്തെ ഗുണഭോക്താക്കള്‍ വരവേറ്റു.റോഡിനിരുവശവും അതിമനോഹരമായി അലങ്കരിച്ചുകൊണ്ടുള്ള വര്‍ണാഭമായ ചടങ്ങായിരുന്നു നാട്ടുകാര്‍ ക്രമീകരിച്ചത്.