മുട്ടില്‍ മരം മുറി:സിപിഐഎം  വില്ലേജ് ഓഫീസ് ഉപരോധിച്ചു.

0

മുട്ടില്‍ മരം മുറിയില്‍ വഞ്ചിക്കപ്പെട്ട കര്‍ഷകരില്‍ നിന്ന് പിഴ ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സിപിഐഎം നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് ഉപരോധിച്ചു.മുഴുവന്‍ പിഴയും അഗസ്റ്റിന്‍ സഹോദരന്മാരില്‍ നിന്ന് ഈടാക്കണമെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റി അംഗം സികെ ശശീന്ദ്രന്‍ .

മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസിലാണ് സി പി ഐ എം നേതൃത്വത്തില്‍ സമരം.പിഴ ചുമത്തിയുള്ള നടപടികള്‍ പുന പരിശോധിക്കാന്‍ റവന്യൂമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു.നടപടികള്‍ ഉദ്യോഗസ്ഥ തലത്തില്‍ വേഗത്തില്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രന്‍ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

വ്യാജരേഖ ചമച്ചതിനും കര്‍ഷകരെ വഞ്ചിച്ചതിനും പ്രതികള്‍ക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസ് എടുത്തിരുന്നു. മുറിച്ച മരത്തിന് കണക്കാക്കിയിട്ടുള്ള വിലയുടെ മൂന്നിരട്ടി പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചത്.പിഴ
നടപടികള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് സി പി ഐ എം തീരുമാനം.

Leave A Reply

Your email address will not be published.

error: Content is protected !!