മണിപ്പൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി മാനന്തവാടി രൂപത
കലാപം മൂലം ഉന്നത വിദ്യാഭ്യാസം നഷ്ടപ്പെട്ട മണിപ്പൂരിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായവുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതയ്ക്ക് കീഴിലെ മേരി മാതാ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ പഠനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. മണിപ്പൂരില്‍ നിന്നും എത്തിയ 8 വിദ്യാര്‍ത്ഥികളെ മാനന്തവാടി രൂപത അധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം സ്വാഗതം ചെയ്തു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവും മാനന്തവാടി രൂപത വഹിക്കുമെന്ന് ബിഷപ്പ് പറഞ്ഞു.കോളേജ് മാനേജര്‍ ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. സിബിച്ചന്‍ ചേലക്കപ്പള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ. മരിയ മാര്‍ട്ടിന്‍ ജോസഫ്, അദ്ധ്യാപകരായ ഓ ജെ സാബു , ഷാരോണ്‍, റെജി ഫ്രാന്‍സിസ്, സൂപ്രണ്ട് ജോയ് ജോസഫ് എന്നിവര്‍ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കി.