ഇന്ന് രാവിലെ പാലക്കുറ്റിക്ക് സമീപം കൃഷിയിടത്തിലാണ് നാട്ടുകാര്‍ വീണ്ടും കടുവയെ കണ്ടത് .ഡിഎഫ്ഒ ഷജ്‌ന കരീം.ചെതലയം റെഞ്ച് ഓഫീസര്‍ അബ്ദുള്‍ സമദ് ,ഇരുളം ഫോറസ്റ്റ് ഡെപ്യൂട്ടി റെയ്ഞ്ചര്‍ പ്രമോദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തെത്തി കടുവക്കായി തെരച്ചില്‍ നടത്തി.കൃഷിയിടത്തില്‍ തമ്പടിച്ച കടുവയെ പടക്കം പൊട്ടിച്ച് രണ്ടാം നമ്പര്‍ വനമേഖലയിലേക്ക് കടത്തുകയായിരുന്നു.വൈകീട്ടോടെ വിവിധയിടങ്ങളില്‍ വനംവകുപ്പ് ക്യാമറകള്‍ സ്ഥാപിക്കും. കഴിഞ്ഞയാഴ്ച വാകേരി ഏദന്‍വാലി എസ്റ്റേറ്റില്‍തൊഴിലാളികള്‍ക്ക് നേരെ കടുവയുടെ ആക്രമണം നടന്നതിന്തൊട്ടുപിന്നാലെയാണ് ഇന്ന് വീണ്ടും കടുവയെ ജനവാസ കേന്ദ്രത്തില്‍ കണ്ടെത്തിയത്.
പഞ്ചായത്തംഗം ധന്യ സാബുവിന്റെ വാഹനത്തിന്റെ മുന്‍മ്പിലൂടെയാണ് കടുവ വാകേരി – കക്കടം റൂട്ടിലൂടെ റോഡ് മുറിച്ച് കടന്നത്. ആഴ്ച്ചകളായി വാകേരി മേഖലയില്‍ തുടരുന്ന കടുവ ശല്യത്തിന് അറുതി വരുത്തണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു .