പനവല്ലിയില്‍ വീട്ടിനുള്ളില്‍ കടുവ കയറി

0

പനവല്ലി പുഴക്കര കോളനിയില്‍ വീട്ടിനുള്ളിലേക്ക് കടുവ കയറിയതായി വീട്ടുകാര്‍. പ്രദേശവാസിയായ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയതായി പറയുന്നത്. രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. കയമയും ഭാര്യയും പുറത്ത് ഇരിക്കുമ്പോഴാണ് സംഭവമെന്നും തലനാരിഴക്കാണ് രക്ഷപെട്ടതെന്നും ഇവര്‍ പറഞ്ഞു. ഒരു പട്ടിയെ ഓടിച്ചു കൊണ്ടാണ് കടുവ വന്നതെന്നും, തുടര്‍ന്ന് വീടിന്റെ മുന്‍ഭാഗത്തിരിക്കുകയായിരുന്ന തങ്ങളുടെ നേരെ കടുവ കുതിച്ചുവന്നതായും, ഓടി മാറിയപ്പോള്‍ കടുവ അകത്തേക്ക് കയറിയെന്നും കയമ പറഞ്ഞു. ഈ സമയം അകത്തുണ്ടായിരുന്ന മക്കള്‍ ഓടി മച്ചിന് മുകളില്‍ കയറിയതായും ഇവര്‍ പറയുന്നു. തുടര്‍ന്ന് കടുവ ഓടി പോകുകയും ചെയ്തു.

വീടിന്റെ തറയില്‍ നഖം കൊണ്ട് മാന്തിയ പാടുകളും ദൃശ്യമാണ്. പനവല്ലി മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കടുവയുടെ ശല്യം രൂക്ഷമായിരുന്നു. കടുവയെ പിടികൂടാന്‍ വനപാലകര്‍ 3 കൂടുകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്

 

Leave A Reply

Your email address will not be published.

error: Content is protected !!