ഇ-റീചാര്‍ജ് സ്‌റ്റേഷന്‍ കാടുകയറി മൂടി
കേണിച്ചിറ നടവയല്‍ റൂട്ടില്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിന്റെ മുന്‍വശത്തുള്ള ഇ-റീചാര്‍ജ്ജ് സ്റ്റേഷന്‍ കാട് കയറി ഇഴ ജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറുന്നു. റോഡ് നിര്‍മ്മാണത്തിന്റെ അവശിഷ്ടങ്ങള്‍ ചാര്‍ജിങ് മെഷീന്‍ സ്ഥാപിച്ചിരിക്കുന്നപോസ്റ്റിന്റെചുവട്ടില്‍ കൂട്ടിയിട്ടിരിക്കുന്നതിനാല്‍ വാഹനം പാര്‍ക്ക് ചെയ്ത് ചാര്‍ജ്ജ് ചെയ്യാന്‍ പോലും കഴിയാത്ത അവസ്ഥയാണ്.കാടുകള്‍ വെട്ടിമാറ്റാനും കെട്ടിട അവശിഷ്ടങ്ങള്‍ നീക്കാനും അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.തിരക്കൊഴിഞ്ഞ ഇവിടെ സ്‌കൂട്ടര്‍ ,കാര്‍, ഓട്ടോറിക്ഷ എന്നിവ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സൗകര്യം ഉണ്ടങ്കിലും ഇതിനു ചുറ്റും കാടുകള്‍ വളര്‍ന്ന് മൂടിക്കിടക്കുകയാണ് .