പുല്‍പ്പള്ളി സീതാലവകുശ ക്ഷേത്ര ഭൂമിയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ തൊഴിലാളികള്‍ ദേവസ്വം ഭൂമിയിലെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് സൂചന. മൃതദേഹം അഴുകിത്തുടങ്ങിയ നിലയിലാണ്. വെള്ളമുണ്ടും കള്ളിഷര്‍ട്ടുമാണ് ധരിച്ചിട്ടുള്ളത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലാണുള്ളത്. പുല്‍ള്ളി എസ്.ഐ. സി.ആര്‍. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.