വൈത്തിരി: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നായ ദൈനംദിനം 100 കണക്കിന് ആളുകള്‍ വന്നു പോകുന്ന വൈത്തിരി പൂക്കോട് തടാകത്തിനെ ചുറ്റി പറ്റി പരാധികള്‍ നിരവധിയാണ്. തടാക പരിസര പ്രദേശങ്ങളില്‍ സഞ്ചാരികളേക്കാള്‍ കൂടുതല്‍ നിറയുന്നത് മാലിന്യമാണ്. ഇവ നീക്കം ചെയ്യുന്നതിനോ സംസ്‌ക്കരിക്കുന്നതിനോ വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചായത്തോ, തടാകം അധികൃതരോ ശ്രമിക്കുന്നില്ലെന്നാണ് പരാതി.
ഇപ്പോള്‍ ഉള്ള പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് തടാകത്തിന്റെ വഴിയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ തളിപ്പുഴ ദേശീയപാതയില്‍ നിന്നും തിരിയുന്നത് മുതല്‍ 2 കിലോമീറ്ററോളം പരിസര പ്രധേശങ്ങളില്‍ മുഴുവന്‍ ഭക്ഷണ വസ്തുക്കളും പ്ലാസ്റ്റിക്കും അടങ്ങുന്ന മാലിന്യങ്ങള്‍ കുന്നു കൂടി കിടക്കുകയാണ് ഇത് ഇവിടത്തെ പ്രകൃതി ഭംഗി നഷ്ടപ്പെടുത്തുകയും ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനസ് മടുപ്പിക്കുകയും ചെയ്യുന്നുണ്ട്. പല പ്രാവശ്യം നാട്ടുകാരും ചില സംഘടനകളും തടാകം മാനേജ്മെന്റിനെയും ഡി.ടി.പി.സി അധികൃതരെയും തടാകത്തിലേക്കുള്ള വഴിയിലെ മാലിന്യ പ്രശ്‌നവും മറ്റു ചില പ്രശ്‌നങ്ങളും ധരിപ്പിച്ചിരുന്നുവെങ്കിലും പഞ്ചായത്തിനെ പഴി ചാരുന്ന സാഹചര്യമാണ്. എന്നാല്‍ തടാകത്തിലേക്ക് കാലങ്ങളായി ഈ വഴി തന്നെയാണ് ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലൊന്നും തന്നെ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള ബോക്‌സുകളോ ഒന്നും തന്നെ സ്ഥാപിച്ചിട്ടുമില്ല. ഇപ്പോള്‍ ശബരിമല സീസണും ആയതുകൊണ്ട് മാലിന്യം കുന്നുകൂടുകയാണ്.