വനം വകുപ്പിന്റെ അനാസ്ഥയാണ് തങ്കച്ചന്‍ മരിക്കാനിടയായത്: വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി
വയനാട് ജില്ലയിലെ വെള്ളമുണ്ട പഞ്ചായത്തിലെ പുളിഞ്ഞാലില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട നെല്ലിയാനി കോട്ട് തങ്കച്ചന്റെ മരണത്തിന് വനം വകുപ്പാണ് ഉത്തരവാദിയെന്നും വനംവകുപ്പിന്റെ തികഞ്ഞ അനാസ്ഥയാണ് സംഭവിച്ചതെന്നും വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു.
വനം വകുപ്പ് നേരിട്ട് പുളിഞ്ഞാല്‍ ചിറപ്പുല്ല് ട്രെക്കിംഗ് നടത്തി വരുന്നത്.ഇവിടെ താല്‍ക്കാലിക ജീവനക്കാരനായ തങ്കച്ചന്‍ ഇന്ന് നടന്ന ട്രെക്കിംഗ് ടീമിന്റെ ഗൈഡായി പോയപ്പോഴാണ് കാട്ടാന അക്രമിച്ചത്.അപകടം ഉണ്ടായിട്ടും ഒരു വാഹനം പോലും ആശുപത്രിയില്‍ പോകാന്‍ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരം നല്‍ക്കണമെന്നും നിര്‍ധരരായ കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് പി.പി.ജോര്‍ജ് അദ്ധ്യക്ഷനായി.ചിന്നമ്മ ജോസ്, പി.ചന്ദ്രന്‍, ടി.കെ.മമ്മൂട്ടി, ഷാജി ജേക്കബ്, ഷൈജി ഷിബു, എം.ലതിക, തോമസ് പള്ളിപ്പുറം, ഇ.വി.ഷാജു എന്നിവര്‍ പ്രസംഗിച്ചു.