മേപ്പാടി ചന്ദനം മോഷണം;2 പേര്‍ അറസ്റ്റില്‍.

0

മേപ്പാടി കടൂര്‍ വന മേഖലയില്‍ നിന്ന് സെപ്റ്റംബര്‍ 6ന് ചന്ദന മരങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ രണ്ട് പേര്‍ അറസ്റ്റിലായി.മേപ്പാടി ചുളിക്ക സ്വദേശി ശെല്‍വ പ്രമോദ്(34),മേപ്പാടി സ്വദേശി മണി എന്ന വിനോദ്(31) എന്നിവരാണ് അറസ്റ്റിലായത്.മേപ്പാടി റേഞ്ച് ഓഫീസില്‍ ഹാജരായ ശെല്‍വ പ്രമോദിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിനോദിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.കേസില്‍ കൂടുതല്‍ പ്രതികള്‍ പിടിയിലാകാനുണ്ട്.ഇവര്‍ക്കായി അന്വേഷണം നടന്നുവരികയാണെന്ന് മേപ്പാടി വനംവകുപ്പധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!