റിട്ടയര്‍ഡ് അധ്യാപകനും എഴുത്തുകാരനുമായ ശിവരാമന്‍ പാട്ടത്തില്‍ എഴുതിയ പുസ്തകപ്പുര എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു.കല്‍പ്പറ്റയില്‍ പ്രശസ്ത എഴുത്തുകാരന്‍ ഹാഫിസ് മുഹമ്മദ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു.അഞ്ചു കുന്ന് സ്വദേശിയും പനമരം ഗവ. ഹൈസ്‌കൂള്‍ മുന്‍ അധ്യാപകനുമായിരുന്ന ശിവരാമന്‍ പാട്ടത്തിലിന്റെ ആറാമത്തെ പുസ്തകമാണ് പുസ്തകപ്പുര . നീലമലകള്‍ സാക്ഷി എന്ന ആദ്യ നോവല്‍ ഏറെ ജനപ്രിയമായിരുന്നു.
അഞ്ചുകുന്ന് ശാന്തി മന്ദിരത്തില്‍ ശിവരാമന്‍ മാസ്റ്ററിന്റെ മറ്റ് കൃതികളും വയനാടുമായി ബന്ധപ്പെട്ടതാണ്. പുസ്തപ്പുരയുടെ പ്രകാശന ചടങ്ങില്‍ എഴുത്തുകാരന്‍ ഹാഫിസ് മുഹമ്മദില്‍ നിന്ന് എസ്.കെ.എം.ജെ.എച്ച്.എസ്.എസ്. മുന്‍ പ്രധാനാധ്യാപകന്‍ പി.ഒ. ശ്രീധരന്‍ മാസ്റ്റര്‍ പുസ്തകം ഏറ്റുവാങ്ങി. നിരവധി എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുത്തു. കൈനാട്ടി പദ്മപ്രഭാ ഗ്രന്ഥാലയമാണ് പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ചത്.