പാഴ്കുപ്പികളില്‍ പൂക്കള്‍ വിരിച്ച് ഉദ്യാനം തീര്‍ത്ത കുടുംബത്തിന് ആദരം
പാഴ്കുപ്പികളില്‍ പൂക്കള്‍ വിരിച്ച് ഉദ്യാനം തീര്‍ത്ത കല്ലോടി ചൊവ്വ ഒഴുകില്‍ സുനില്‍കുമാറിനെയും കുടുംബത്തെയും ചൊവ്വ കര്‍മ്മ സ്വാശ്രയ സംഘം ആദരിച്ചു. ചടങ്ങ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ഇടവക പഞ്ചായത്ത് പ്രസിഡണ്ട് എച്ച്ബി പ്രദീപ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. 10000 കണക്കിന് പാഴക്കുപ്പികളിലും ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന ഐസ്‌ക്രീം കപ്പുകളിലും അടക്കം ചെടികള്‍ നട്ടുപിടിപ്പിച്ചും ഇതേ പ്ലാസ്റ്റിക്കുകളെ പൂക്കള്‍ രൂപത്തില്‍ രൂപമാറ്റം വരുത്തിയുമാണ് സുനില്‍കുമാറും കുടുംബവും വീടിന്റെ അകവും പുറവും ഉദ്യാനമാക്കിമാറ്റിയത്.
വയനാട് വിഷന്‍ ചാനല്‍ പാടവും പറമ്പും പ്രോഗ്രാമിലൂടെ നിരവധി പ്രേക്ഷകരിലേക്ക് ഈ കുടുംബത്തിന്റെ കഴിവ് എത്തിക്കുകയും ചെയ്തിരുന്നു.. വയനാട് വിഷന്‍ തന്നെയാണ് വാര്‍ത്ത രൂപത്തില്‍ സുനിലിന്റെയും കുടുംബത്തിന്റെയും വേറിട്ട പൂന്തോട്ടം പ്രേക്ഷകരിലേക്ക് ആദ്യമായി എത്തിച്ചത്. സുനിലിന്റെയും കുടുംബത്തിന്റെയും ഈ കഴിവ് ടൂറിസം മേഖലയില്‍ ഉപയോഗപ്പെടുത്താന്‍ സാധ്യമാവുമോ എന്ന് പരിശോധിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ചടങ്ങില്‍ ജില്ലാതല ജൂനിയര്‍ ഗേള്‍സ് ഫുട്‌ബോള്‍ ടീം ക്യാപ്റ്റനായി തെരഞ്ഞെടുത്ത ശ്യാമിലി രാമചന്ദ്രന്‍, എസ് ജെ യു പി എസ് കല്ലോടി സ്‌കൂളില്‍ നിന്നും 2022 23 വര്‍ഷത്തെ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കിയ റി യോണ സന്തോഷ് എന്നിവരെയും ആദരിച്ചു. സംഘം ഒഎക്‌സ് സന്തോഷ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ വി വിജോള്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോര്‍ജ് പട കൂട്ടില്‍, എസ് ജെ എച്ച് എസ് എസ് കല്ലോടി പ്രിന്‍സിപ്പല്‍ ബ്രിജേഷ് ബാബു, ഇടവക സംഘ സംഘശ്രീ മിഷന്‍ ചെയര്‍മാന്‍ കെ എം അഗസ്റ്റിന്‍, വി പി പ്രദീപ്കുമാര്‍. സുരേഷ് മണിമൂളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു