വാഹനപ്രചരണ ജാഥക്ക് തുടക്കമായി
മാനന്തവാടി നഗരസഭയിലെ അഴിമതിക്കും ബന്ധുനിയമനങ്ങള്‍ക്കുമെതിരെ സിപിഐ(എം) നേതൃത്വത്തില്‍ സെപ്തംബര്‍ 12ന് മാനന്തവാടി നഗരസഭ ഉപരോധിക്കുന്നതിന് മുന്നോടിയായി വാഹനപ്രചരണ ജാഥക്ക് തുടക്കമായി. മുട്ടങ്കരയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം ഒആര്‍ കേളു എംഎല്‍എ ജാഥാ ക്യാപ്റ്റന്‍ പിടി ബിജുവിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മിനി വിജയന്‍ അധ്യക്ഷയായി. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പിലാക്കാവില്‍ ആദ്യ ദിന പര്യടനം അവസാനിച്ചു.പിലാക്കാവില്‍ സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.സീമന്തിനി സുരേഷ് അധ്യക്ഷയായി.വിവിധ കേന്ദ്രങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ കെ എം അബ്ദുല്‍ ആസിഫ്, മാനേജര്‍ വി കെ സുലോചന, എം റെജീഷ്, കെ എം വര്‍ക്കി,എ ഉണ്ണിക്കൃഷ്ണന്‍, എസ് അജയകുമാര്‍, സണ്ണി ജോര്‍ജ്, എ കെ റൈഷാദ്, മനോജ് പട്ടേട്, കെ ടി വിനു, പി വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
.