പനവല്ലിയില്‍ രണ്ടാമത്തെ കൂടും സ്ഥാപിച്ചു
പനവല്ലിയിലെ കടുവാഭീതി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് കണ്ണൂര്‍ ഉത്തര മേഖലാ സിസിഎഫ് കെ. ദീപ. കടുവയെ കാട്ടിലേക്ക് തുരത്താനുള്ള ശ്രമം നടത്തിയിട്ടും വീണ്ടും കടുവ ജനവാസ മേഖലയില്‍ ഇറങ്ങി വളര്‍ത്തുമൃഗത്തെ ആക്രമിച്ച സാഹചര്യത്തില്‍ ഒരു കൂട് കൂടി ഇന്ന് സ്ഥാപിച്ചുവെന്നും സിസിഎഫ് പറഞ്ഞു.
നാടിളക്കി പരിശോധന നടത്തി നാലു കടുവകളില്‍ മുന്ന് എണ്ണത്തിനെ കാട്ടിലേക്ക് തുരത്തിയെങ്കിലും ഒരു കടുവ വീണ്ടും ജനവാസ മേഖലയില്‍ ഭീതി പടര്‍ത്തുന്നു. ഇന്ന് രാവിലെ അഞ്ചു മണിയോടെ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി ആദണ്ടയിലെ വാഴയില്‍ ജയിംസിന്റെ വളര്‍ത്തുനായയെ കൂടു പൊളിച്ച് പിടികൂടാന്‍ ശ്രമിച്ചു. വീട്ടുകാര്‍നായയുടെ കരച്ചില്‍ കേട്ട് ലൈറ്റിട്ട് പാട്ട മുട്ടിയപ്പോള്‍ കടുവ ഓടിമറയുകയായിരുന്നു. ഒരു മാസം പിന്നിട്ടിട്ടും കടുവവളര്‍ത്തു മൃഗങ്ങളെ ആക്രമിക്കുന്നത് തുടരുന്നതിനാല്‍ വിഷയം ഡി എഫ് ഒ.മാര്‍ട്ടിന്‍ ലോവല്‍ ഉത്തര മേഖലാ സി സി എഫിന് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സി സി എഫ് കെ ദീപ പ ന വല്ലി സന്ദര്‍ശിച്ചത്. പ്രദേശത്ത് കടുവാ ശല്യം രൂക്ഷമായതിനാലാണ്ഒരു കൂടുകൂടി സ്ഥാപിക്കാന്‍ സി സി എഫ് നിര്‍ദ്ദേശം നല്‍കിയത്. ഇത് പ്രകാരം പനവല്ലി ആദണ്ടയിലെ വട്ടക്കണ്ണിയില്‍ സജിയുടെ മുറ്റത്ത് കൂടുസ്ഥാപിച്ചു. അഞ്ചോളം വളര്‍ത്തുനായ്ക്കളെ കടുവ പിടികൂടിയ സാഹചര്യത്തിലാണ് വിട്ടു മുറ്റത്ത് കൂട് സ്ഥാപിച്ചത്(യ്യലേ) ഡിഎഫ് ഒമാര്‍ട്ടില്‍ ലോവല്‍, റെയ്ഞ്ചര്‍മാരായ കെ.രാഗേഷ്, കെ. ആഷിഫ്,രമ്യരാഘവന്‍, ഡെപ്യൂട്ടി റെയ്ഞ്ചര്‍മാരായ കെ.പി അബ്ദുള്‍ ഗഫൂര്‍ , ജയേഷ് ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്