റോഡ് സൈഡിലെ മരങ്ങള്‍ മാറ്റിത്തുടങ്ങി
വെള്ളമുണ്ട തരുവണ കാഞ്ഞിരങ്ങാട് റോഡ് സൈഡിലെ മരങ്ങള്‍ മാറ്റിത്തുടങ്ങി. മരങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ദുരിതം സൃഷ്ടിക്കുന്ന വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വയനാട് വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആക്ഷന്‍ കമ്മിറ്റിയും മരം ഉടന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവിടെ മുറിക്കാന്‍ ബാക്കിയുള്ള മരങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ മുറിക്കാനുള്ള പ്രവര്‍ത്തികള്‍ തുടങ്ങുമെന്ന് കരാറുകാര്‍ അറിയിച്ചു.