വയോജന സംഗമം സംഘടിപ്പിച്ചു
ഹെല്‍പ്പേജ് ഇന്ത്യയും, വയോജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വയോ ശക്തി സമാജവും സംയുക്തമായി കൈകോര്‍ത്ത് വയോജന സംഗമം വെള്ളമുണ്ടയില്‍ സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 500 ഓളം വയോജനങ്ങള്‍ പങ്കാളികളായി. പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു, ബിജു മാത്യു അധ്യക്ഷത വഹിച്ചു. തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എ ബാബു, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി തങ്കമണി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സക്കീന കുടുവ, ജോസ് നെല്ലി താനം, തുടങ്ങിയര്‍ സംസാരിച്ചു. ഏറ്റവും പ്രായം ചെന്ന വയോജനങ്ങളെയും , നാടോടിനൃത്തത്തില്‍ സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയ കാശിനാഥനെയും ചടങ്ങില്‍ ആദരിച്ചു.