വേറിട്ട ശാസ്ത്രീയ പ്രവര്‍ത്തന പദ്ധതികളുമായി കമ്പളക്കാട് ടൗണ്‍ മസ്ജിദ് കമ്മിറ്റി
ആത്മീയത, വിദ്യാഭ്യാസം , റിലീഫ് , കരിയര്‍ ഗൈഡന്‍സ് , മഹല്ല് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വല്‍കരണം, പ്രീമാരിറ്റല്‍ , കൗണ്‍സലിംഗ് , മസ് ലഹത്ത് തുടങ്ങി നാനാ മേഖലകളിലും കമ്മിറ്റി ഭാരവാഹികള്‍ക്ക് ചാര്‍ജ് നല്‍കി പ്രവര്‍ത്തനം ഏകോപിപ്പിക്കുന്ന രീതിയിലാണ് പദ്ധതി. 10 വീടുകള്‍ക്ക് ഒരു കൗണ്‍സിലര്‍ എന്നരീതിയില്‍ മുഴുവന്‍ ഇന്‍ഫര്‍മേഷനുകളും മുഴുവന്‍ വീടുകളിലും എത്തിക്കാന്‍ കഴിയുന്ന സംവിധാനം മേഖലകളില്‍ നടപ്പാക്കിയിട്ടുണ്ട്. പ്രാഥമിക വിവര ശേഖരണത്തിനുള്ള ഫോറ വിതരണം ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറര്‍ സിപി ഹാരിസ് ബാഖവി ജവഹര്‍ നഗര്‍ ചെയര്‍മാന്‍ കറുവ ഇബ്രാഹിമിനു നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു
2000 ത്തിലധികം വീടുകളുള്ള കമ്പളക്കാട് മഹല്ലത്തില്‍ ഇസ്സത്തുല്‍ ഇസ് ലാം സംഘം മഹല്ല് കമ്മിറ്റിക്കു കീഴില്‍ സൗത്ത് , നോര്‍ത്ത് എന്നീ രണ്ടു മേഖലകളായാണ് പ്രവര്‍ത്തനം . സൗത്ത് സോണല്‍ കമ്മിറ്റിയുടെ കീഴിലാണ് ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി . ആതുര ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍ ഇഹ് സാന്‍ റിലീഫ് സെല്ലിന് രൂപം നല്‍കിയിട്ടുണ്ട് . മാസത്തില്‍ മജ്‌ലിസുന്നൂര്‍ ആരംഭിച്ചിട്ടുണ്ട് മഹല്ലിലെ പ്രാഥമിക വിവര ശേഖരണത്തിനുള്ള ഫോറ വിതരണം ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി ട്രഷറര്‍ സിപി ഹാരിസ് ബാഖവി ജവഹര്‍ നഗര്‍ ചെയര്‍മാന്‍ കറുവ ഇബ്രാഹിം എന്നവര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.മഹല്ല് ഭാരവാഹികളായ യൂസഫ് വി പി. മൊയ്തു ഹാജി പത്തായക്കോടന്‍. മുഹമ്മദാലി കെ എം .ഷാജി മണിയോഡന്‍ .മൊയ്തു സി എച്ച്. മുത്തലിബ് കെ എം .ജംഷീദ് കിഴക്കയില്‍. മൊയ്തീന്‍ . എന്നിവര്‍ സംസാരിച്ചു
കമ്പളക്കാട് ടൗണ്‍ ജുമാ മസ്ജിദ് പ്രസിഡണ്ട് വി പി അബ്ദുല്‍ ഷുക്കൂര്‍ അധ്യക്ഷതയും .ജനറല്‍ സെക്രട്ടറി ഷാജി കോരന്‍കുന്നന്‍ സ്വാഗതവും. വര്‍ക്കിംഗ് സെക്രട്ടറി ഹകീം വി പി സി .നന്ദിയും പ്രകാശിപ്പിച്ചു.