ഓണം കഴിഞ്ഞും ആവേശം നിലക്കുന്നില്ല , പാതിരിയമ്പത്ത് ആയിരങ്ങള്‍ പങ്കെടുത്ത ഓണ സദ്യ ഒരുക്കി രാഗം ആര്‍ട്‌സ് & സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് . പാതിരിയമ്പത്തിന്റെ ഉത്സവമായാണ് ഇത്തവണ ക്ലബ്ബ് ഓണാഘോഷം വിപുലമായി സംഘടിപ്പിച്ചത്
ഒരു ഗ്രാമത്തിന്റെ തുടിപ്പ് തൊട്ടറിഞ്ഞ്, ജാതി മത വര്‍ഗ്ഗ രാഷ്ട്രീയത്തിന് അതീതമായാണ് പാതിരിയമ്പം രാഗം ആര്‍ട്‌സ് & ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചത്. കുട്ടികള്‍ക്കും , സ്ത്രീകള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ പ്രാദേശിക മത്സരങ്ങള്‍ നടത്തി .തുടര്‍ന്ന് നടത്തിയ വിഭവ സമൃദ്ധമായ ഓണ സദ്യയില്‍ ആയിരക്കണക്കിന് ആളുകളാണ് പങ്കാളികളായത്. നാടിന്റെ ഏത് കാര്യങ്ങളിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് ക്ലബ് നടത്തി വരുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു .പ്രസിഡന്റ് പി ടി ബിനു സെക്രട്ടറി എം ആര്‍ സുബിന്‍ ,ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ജിനേഷ് കണ്ടേത്ത് , ഒ സി മഹേഷ് ,രാജന്‍ പാതിരിയമ്പം , പ്രശാന്ത് ,അരുണ്‍ , രാഹുല്‍ ,ഗ്രിഖിന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി .