ലാപ്‌ടോപ് അഴിമതി ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു- മാനന്തവാടി നഗരസഭ ഭരണ സമിതി
പട്ടികജാതി പട്ടികവര്‍ഗ്ഗ, ജനറല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വാങ്ങി നല്‍കിയതില്‍ സി.പി.എം.ഉന്നയിച്ച അഴിമതി ആരോപണത്തില്‍ ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ.രത്‌നവല്ലിവൈ.ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ജെം പോര്‍ട്ടല്‍ പ്രകാരം ബിഡ് ചെയ്ത് ഏറ്റവും കുറഞ്ഞ ക്വട്ടേഷനാണ് പാസാക്കിയത്.ഈ വിവരം 2023 ഫെബ്രുവരി 20 ന് ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി അംഗീകരിച്ചതാണ്. ഗുണഭോക്തൃ ലിസ്റ്റിനും അംഗീകാരം നല്‍കി. ഈ യോഗത്തില്‍ സി.പി.എം.പ്രതിനിധികളായ ക്ഷേമകാര്യ ചെയര്‍മാന്‍ വിപിന്‍ വേണുഗോപാലും ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ പാത്തുമ്മ ടീച്ചറും പങ്കെടുക്കുകയും മിനുട്‌സില്‍ ഒപ്പ് വക്കുകയും ചെയ്തിതിട്ടുള്ളതാണ്.നഗരസഭ സെക്രട്ടറിയാണ്തു നിര്‍വഹണ ഉദ്യോഗസ്ഥന്‍. തുടര്‍ നടപടി പ്രകാരം മാര്‍ച്ചില്‍ ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു.അഞ്ച് മാസമായിട്ടും ഒരു ലാപ് ടോപ്പ് പോലും ഗുണനിലവാരം ഇല്ലെന്ന പരാതികള്‍ ഉയര്‍ന്ന് വന്നിട്ടുമില്ല. വസ്തുതകള്‍ ഇതായിരിക്കെ പദ്ധതി നടപ്പാക്കി അഞ്ച് മാസം പിന്നിട്ടപ്പോള്‍ സി.പി.എം.അഴിമത ആരോപണം ഉയര്‍ത്തുന്നത് പുകമറ സൃഷ്ടിടിക്കാനാണ്. ജനങ്ങള്‍ ഇത് തിരിച്ചറിയും. കുടുംബശ്രീയില്‍ അമിതമായി ഇടപെടാനുള്ള ക്ഷേമകാര്യ ചെയര്‍മാന്റെ ശ്രമം തടഞ്ഞതാണ് വൈ.ചെയര്‍മാനെതിരെ ആരോപണവുമായി രംഗത്ത് വരാന്‍ പ്രേരിപ്പിച്ച ഘടകം.. കഴിഞ്ഞ അഞ്ച് വര്‍ഷം സിപി.എം.ഒരു വ്യക്തിഗത ആനുകൂല്യവും നല്‍കിയിട്ടില്ല. ഈ ഭരണ സമിതി പതിനെട്ട് പദ്ധതികളാണ് വ്യക്തിഗത ഗുണഭോക്താതാക്കള്‍ക്കായിനടപ്പാക്കിയത്. ക്ഷീരകര്‍ഷകര്‍ക്ക് തൊഴിലുറപ്പ് ആനുകൂല്യം നല്‍കി.കഴിഞ്ഞവര്‍ഷം പദ്ധതി വിഹിതം ചിലവഴിച്ചതില്‍ ജില്ലയില്‍ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് പന്ത്രണ്ടാം സ്ഥാനവും മാനന്തവാടിക്ക് ലഭിച്ചു. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ശതമാനവും തുക ചിലവഴിച്ചു.ഇതിലെല്ലാം വിറളി പൂണ്ടാണ് ആരോപണവുമായി സി.പി.എം.രംഗത്ത് വരുന്നത്.ഭരണ സമിതി യോഗത്തില്‍ വിയോജനക്കുറിപ്പ് എഴുതല്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ പരിപാടി.നഗരത്തിലെ മാലിന്യ സംസ്‌ക്കരണം അട്ടിമറിക്കാന്‍ പോലും ഇവര്‍ ശ്രമം നടത്തിയിട്ടുണ്ട്. വാര്‍ത്ത സമ്മേളനത്തില്‍ നഗരസഭ സ്ഥിരം സമി തി അദ്ധ്യക്ഷ രായ പി.വി.എസ്.മൂസ്സ ,അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, അംഗങ്ങളായ പി.വി. ജോര്‍ജ്, വി.യു.ജോയി ,ബാബു പുളിക്കല്‍, ടിജി ജോണ്‍സണ്‍ ,ആലീസ് സി സില്‍, ഷീജ മോബി, ലൈല സജി എന്നിവരും പങ്കെടുത്തു