മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രകൃതിയെകുറിച്ചും വന്യജീവികളെകുറിച്ചും കര്‍ഷകരുടെ നിലനില്‍പ്പിനെ കുറിച്ചും കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ ഈ മാസം 16ന് വടക്കനാട് ഗവ.എല്‍.പി സ്‌കൂളില്‍ വെച്ച് ശില്‍പ്പശാല സംഘടിപ്പിക്കുമെന്ന്് വള്ളുവാടി-വടക്കനാട് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വന്യമൃഗശല്യത്താല്‍ കൃഷിനാശം സംഭവിക്കുന്ന പ്രദേശങ്ങളിലെ കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതള്ളണം. വടക്കനാട് പ്രദേശത്തുകാരുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി വിഹരിക്കുന്ന വടക്കനാട് കൊമ്പനെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ ശക്തമായി സമരപരിപാടികളുമായി രംഗത്തിറങ്ങുമെന്നും, കുങ്കിയാനകളെ പ്രദേശത്തെത്തിച്ച് മറ്റ് ശല്യക്കാരായ ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്തണമെന്നും ആനശല്യം തടയുന്നതിന് ആവശ്യമായ വാച്ചര്‍മാരെ പ്രദേശത്ത് നിയമിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Sign in
Sign in
Recover your password.
A password will be e-mailed to you.