തുണിസഞ്ചികള്‍ വിതരണം ചെയ്തു
വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ നിരോധിക്കാന്‍ പോകുന്നതിന് മുന്നോടിയായി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പ്പെട്ട ആളുകള്‍ക്ക് വെള്ളമുണ്ട പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ വെച്ച് തുണിസഞ്ചികള്‍ വിതരണം ചെയ്തു. പരിപാടി വാര്‍ഡംഗം വി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മുഹമ്മദ് സൈദ് അധ്യക്ഷത വഹിച്ചു. വരും ദിവസങ്ങളില്‍ പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലും തുണിസഞ്ചികള്‍ വിതരണം ചെയ്യും. പരിപാടിയോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാര്‍, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു.