അമ്പലവയലില്‍ കഴിഞ്ഞ ദിവസത്തെ വാഹനാപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന 9 വയസുകാരന്‍ മരിച്ചു. അമ്പലവയല്‍ മാളിക എല്‍.പി സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. ചുള്ളിയോട് റോഡില്‍ റസ്റ്റ് ഹൗസിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ചായിരുന്നു അപകടം. അമ്പലവയല്‍ ഭാഗത്ത്‌നിന്ന് വന്ന കാര്‍ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവറേയും യാത്രകാരായ ഒരു സ്ത്രീയും ഒരു കുട്ടിയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.