നൂല്‍പ്പുഴ എറളോട്ടുകുന്നിലെ കടുവ ഭീതി അകറ്റുന്നതുമായി ബന്ധപ്പെട്ട് നാളെ പഞ്ചായത്തില്‍ സര്‍വകക്ഷി യോഗം. എം.എല്‍.എ ഐ. സി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. കടുവാഭീതി അകറ്റുന്നതിനായി അടിയന്തരമായി സ്വീകരിക്കേണ്ട കാര്യങ്ങളെ കുറിച്ച് യോഗം ചര്‍ച്ചചെയ്യും.ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പഞ്ചായത്ത് ഹാളിലാണ് യോഗം.
എം.എല്‍.എ ഐ.സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുളള യോഗത്തില്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പൊലിസ്, റവന്യു വകുപ്പ് അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും. കടുവ ഭീതി അകറ്റുന്നതുമായി ബന്ധപ്പെട്ട അടിയന്തരപ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും. കടുവ കാട്ടിലേക്ക് കടക്കാതെ എറളോട്ടുകുന്നില്‍ തന്നെ തമ്പടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്.