കല്‍പ്പറ്റ: കേരളാ വ്യാവസായിക പരിശീലന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ജോബ് ഫെയര്‍, സ്‌പെക്ട്രം 2019 ജനുവരി 14 ന് കല്‍പ്പറ്റ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ തുടക്കമാകും. ജില്ലയിലെ രണ്ട് ഗവണ്‍മെന്റ് ഐ.ടി.ഐകളിലെയും നാല് സ്വകാര്യ ഐ.ടി.ഐകളിലെയും ഏക വത്സര, ദ്വിവത്സര ട്രേഡുകളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ വിവിധ മേഖലകളില്‍ നിന്നുമുള്ള 500 ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് ജോബ്‌ഫെയറില്‍ പങ്കെടുക്കുക. ജില്ലക്കകത്തും പുറത്തുമുള്ള 50 ഓളം തൊഴില്‍ദായക സ്ഥാപനങ്ങളാണ് മേളയില്‍ പങ്കെടുക്കുന്നത് എന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോബ് ഫെയറിന്റെ ഉദ്ഘാടനം ജനുവരി 14 ന് രാവിലെ 10 മണിക്ക് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ ശശീന്ദ്രന്‍ നിര്‍വ്വഹിക്കും.ചടങ്ങിന് കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ് അധ്യക്ഷത വഹിക്കും. വ്യാവസായിക പരിശീലന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സുനില്‍ ജേക്കബ്, ജില്ലാ വ്യാവസായ കേന്ദ്രം മാനേജര്‍ സുരേഷ് കുമാര്‍, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ രവികുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.മണി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.