പെണ്‍പക്ഷം സാംസ്‌കാരിക സംഗമം ജനുവരി 14 ന്

0

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും കുടുംബശ്രീ മിഷന്റെയും കേരള സാഹിത്യ അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തില്‍ കല്‍പ്പറ്റ ടൗണ്‍ ഹാളില്‍ ജനുവരി 14 തിങ്കളാഴ്ച പെണ്‍പക്ഷം സാംസ്‌കാരിക സംഗമം നടത്തും. ഇതോടൊപ്പം തന്നെ സാമൂഹിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കല്ലങ്കോടന്‍ കുഞ്ഞീതിന്റെ അനുസ്മരണവും നടത്തപ്പെടും. പ്രമുഖ ബംഗാളി സാഹിത്യകാരിയും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ മൃദുല ഗാര്‍ഗ് പെണ്‍പക്ഷത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് രജിസ്‌ട്രേഷനോട് കൂടി ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് ഡോ ഖദീജ മുംതാസ് അധ്യക്ഷത വഹിക്കും. നവോത്ഥാനചരിത്രം ഒരു സ്ത്രീപക്ഷ വായന, സാഹിത്യേതര സ്ത്രീ ആവിഷ്‌കാരങ്ങള്‍ ,ഗോത്ര ജീവിതത്തിന്റെ സംസ്‌കാരിക വര്‍ത്തമാനം എന്നീ വിഷയങ്ങളില്‍ മൂന്ന് സെഷനുകളായിട്ടാണ് പരിപാടി നടത്തുന്നത്. വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി സാജിത എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിക്കും.വൈകുന്നേരം 4.30 ന് നടക്കുന്ന സമാപന സമ്മേളനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!