മീനങ്ങാടിയില്‍ നിന്നും പന്നി വേസ്റ്റുമായി പോവുകയായിരുന്ന ഓട്ടോയാണ് ദേശീയ പാത 54ല്‍ വെച്ച് അപകടത്തില്‍ പെട്ടത്. ഓട്ടോ ഡ്രൈവര്‍ മുരണി സ്വദേശിയായ സഹദേവന് വാഹനം ഓടിക്കുന്നതിനിടെയുണ്ടായ ദേഹാസ്വാസ്ഥ്യമാണ് അപകടത്തിനിടയാക്കിയത്. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ച് മറിയുകയും സഹദേവന്‍ ഓട്ടോറിക്ഷക്കടിയില്‍ പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സഹദേവന്റെ പരിക്ക് ഗുരുതരമല്ല