വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ടീ ഷോപ്പുകളുടെ പാചകപുര പൂട്ടിച്ചു.
മാനന്തവാടിയില്‍ ഹോട്ടലുകളിലും ടീ ഷോപ്പുകളിലും നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന ബസ്സ് സ്റ്റാന്റിന് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച ടീ ഷോപ്പുകളുടെ പാചകപുര പൂട്ടിച്ചു.ബസ് സ്റ്റാന്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ടീ ഷോപ്പുകളിലേക്ക് എണ്ണ കടികളും മറ്റുമുണ്ടാക്കുന്ന പാചകപുരയാണ് പൂട്ടിച്ചത്.ക്ലീന്‍ സിറ്റി മാനേജര്‍ സജി മാധവന്‍,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കുമാരി വി.സിമി,തുഷാര.എ,വിനോദ്.കെ.വി,ഷിബു.എം തുടങ്ങിയവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.